ചെന്നൈ|
AISWARYA|
Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (12:34 IST)
വികെ ശശികലയെ അനുകൂലിക്കുന്ന 19 എംഎല്‍എമാര്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് കാര്യം അറിയിച്ചത്.
അതേസമയം തിങ്കളാഴ്ച
എടപ്പാടി പളനിസ്വാമിയുടെയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. ലയനത്തെ തുടര്‍ന്ന് അന്ന് വൈകിട്ട് പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എന്നാല്‍
ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ദിനകന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചത്. 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് ഉള്ളത് സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 117 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. എന്നാല്‍
19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണ മാത്രമേ മന്ത്രിസഭക്ക് ലഭിക്കുക ലഭിക്കുകയുള്ളൂ.