ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവിനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത| WEBDUNIA|
PRO
ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി വാദിക്കുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച(ജിജെഎം)യുടെ മുതിര്‍ന്ന നേതാവ് വിനയ് തമാങ്ങിനെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച അര്‍ധ രാത്രി സിക്കിമില്‍ നിന്നുമാണ് തമാങ്ങിനെ അറസ്റ്റ് ചെയ്തത്. തമാങ്ങിനൊപ്പം അഞ്ച് പാര്‍ട്ടിപ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് അറിയാന്‍ സാധിച്ചത്. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് മൂന്നിന് ജിജെഎം അനിശ്ചിത കാല ബന്ദ് പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്ത് 500ലധികം പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

എന്നാല്‍ ബന്ദ് പിന്‍വലിച്ചുവെങ്കിലും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :