ബോളിവുഡ് താരം ഗുല്‍ പനാഗ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. അവര്‍ ഛണ്ഡിഗഡില്‍ നിന്നാണ് ലോക്സഭയിലേക്ക് ജനവിധി തേടുക. സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് അവര്‍.
അഴിമതിയ്ക്കും വര്‍ഗീയതയ്ക്കും പരിഹാരം കാണുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് ഗുല്‍ പനാഗ് പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് ആം ആദ്മിയ്ക്ക് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.