ഗുരുതരമായ കുറ്റം ചെയ്തവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 22 നവംബര്‍ 2013 (12:28 IST)
PTI
ഗുരുതരമായ കുറ്റം ചെയ്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളിലെ പ്രതികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമത്തില്‍ പാര്‍ലമെന്റ് വരുത്തിയ നിയമഭേദഗതി അംഗീകരിച്ച സുപ്രീം കോടതി ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് വിധിച്ചിരുന്നു.
ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. പൊലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ജൂലൈ 10ന് സുപ്രീംകോടതി വിധിച്ചിരുന്നു.