23 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നവംബര്‍ 26 ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം|
WEBDUNIA|
PRO
സംസ്ഥാനത്തെ ഇരുപത്തിമൂന്ന് തദ്ദേശ ഭരണ വാര്‍ഡുകളില്‍ നവംബര്‍ 26 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്ന് (ഒക്‌ടോബര്‍ 31) വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു.
തിരുവനന്തപുരം : നെയ്യാറ്റിന്‍കരനഗരസഭയിലെ മൂന്ന്‍കല്ലിന്‍മൂട്, ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം, കൊല്ലം : ജില്ലാ പഞ്ചായത്തിലെ തൊടിയൂര്‍ ഡിവിഷന്‍, മണ്‍ട്രോ തുരുത്ത് പഞ്ചായത്തിലെ പെരുങ്ങാലം, തൃക്കോവില്‍വട്ടത്തെ പാങ്കോണം, പത്തനംതിട്ട : റാന്നിയിലെ തെക്കേപ്പുറം, കോട്ടയം : രാമപുരത്തെ ചിറകണ്ടം, കൊഴുവനാലിലെ കൊഴുവനാല്‍ടൗണ്‍, ചിറക്കടവിലെ ഗ്രാമദീപം, എറണാകുളം : എടയ്ക്കാട്ടുവയലിലെ വിഡാങ്ങര, ചോറ്റാനിക്കരയിലെ കിടങ്ങയം, പിണ്ടിമനയിലെ മുത്തംകുഴി, തൃശ്ശൂര്‍ : ഒരുമനയൂരിലെ കരുവാരക്കുണ്ട്, ചൊവ്വന്നൂരിലെ പുതുശ്ശേരി സൗത്ത്, മലപ്പുറം : പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ട, തിരൂര്‍ നഗരസഭയിലെ പെരുവഴിയമ്പലം, തൃക്കലങ്ങോട് പഞ്ചായത്തിലെ തൃക്കലങ്ങോട്, മറാക്കരയിലെ കല്ലാര്‍മംഗലം, കോഴിക്കോട് : നടുവണ്ണൂരിലെ കരുമ്പാപ്പൊയില്‍, വയനാട് : കണിയാമ്പറ്റയിലെ കമ്പളക്കാട് വെസ്റ്റ്, കണ്ണൂര്‍ : വളപട്ടണത്തെ നഗരം, കാസര്‍ഗോഡ് : പൈവളിഗെയിലെ സിന്തെടുക്ക, പടന്നയിലെ പടന്ന സെന്റര്‍ എന്നിവയാണ് വാര്‍ഡുകള്‍.
ഇവയിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക നവംബര്‍ 7 വരെ സ്വീകരിക്കും . സൂക്ഷമ പരിശോധന നവംബര്‍ എട്ടിന്. നവംബര്‍ 11 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വോട്ടെണ്ണല്‍ 27 ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ ഡിസംബര്‍ 26 നകം ചെലവ് കണക്ക് നല്‍കണം