ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിയെ കുറ്റപ്പെടുത്താനാവില്ലെന്ന് പവാര്‍
മുംബൈ|
WEBDUNIA|
PRO
PRO
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് ശരദ് പവാര്‍. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. കോടതി ചില കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ അവ നമ്മള്‍ അംഗീകരിക്കണം. എന്തിനാണ് അതൊരു പ്രശ്‌നമായി ഉന്നയിക്കുന്നതെന്നും പവാര്‍ ആരാഞ്ഞു. ഒരു ദേശീയ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സഖ്യത്തിന്റെ ഭാഗം തന്നെയാണ് താന്‍. ഇപ്പോഴും തെരഞ്ഞെടുപ്പിനു ശേഷവും അപ്രകാരമായിരിക്കും. മറ്റ് എല്ലാ കക്ഷി നേതാക്കളെയും പോലെ മോഡിയുമായും നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയ ശത്രുതയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പവാര്‍ പറഞ്ഞു.
കലാപത്തില്‍ മോഡി കുറ്റവാളിയാണെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ചൂണ്ടിക്കാട്ടിയപ്പോള്‍, അവര്‍ക്ക് മറ്റുപല വിവരവും ലഭിച്ചിട്ടുണ്ടാവാം. എന്നാല്‍ തനിക്കില്ല. കോടതി എന്താണ് പറയുന്നതെന്നാണ് താന്‍ നോക്കുന്നത്.
ജനുവരിയില്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വാര്‍ത്തയും പവാര്‍ സ്ഥിരീകരിച്ചു. അത് ഒരു രഹസ്യ കൂടിക്കാഴ്ചയായിരുന്നില്ല. അതിന് ഇത്രയധികം പ്രധാന്യം നല്‍കുന്നത് എന്തിനാണെന്നുമായിരുന്നു പവാറിന്റെ മറുപടി.