ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (20:41 IST)
കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ പാസ്‌പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തു. നാല് ആഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജൂലൈ മാസത്തിലാണ് ഗീലാനിക്ക് പാസ്‌പോര്‍ട്ട് ലഭിച്ചത്.
ഈ മാസം 27ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗീലാനിക്ക് ക്ഷണം ലഭിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ ഈ നടപടി എന്നാണ് വിവരം.
മറ്റൊരു വിഘടനവാദി നേതാവായ മിര്‍വൈസ് ഉമര്‍ ഫാറൂഖിനും ഇസ്ലാമിക ആഗോള സംഘടനയുടെ സമ്മേളനത്തിലേക്ക് ക്ഷണം കിട്ടിയിട്ടുണ്ട്.