മാണിയുടെ രാഷ്ട്രീയത്തോടു യോജിപ്പില്ലെന്ന് ജനതാദള്‍ (എസ്)

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വേണമെങ്കില്‍ കേരള കോണ്‍ഗ്രസ് എമ്മുമായി കൂട്ടാവാമെന്ന നിലപാടിനെതിരെ ജനതാദള്‍ (എസ്) രംഗത്ത്. മാണിയുടെ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും അത്തരമൊരു സഖ്യം അംഗീകരിക്കാനാവില്ലെന്നും ജനതാദള്‍(എസ്) വ്യക്തമാക്കി.

ജനവിധിയിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനെ അതേ രീതിയില്‍ താഴെയിറക്കുക എന്നതാണ് തങ്ങളുടെ നയം. മാണിയുമായി സഖ്യമാവാമെന്ന നിലപാട് എന്ത് അടിസ്ഥാനപ്പെടുത്തിയാണെന്ന് മനസിലാവുന്നില്ലെന്നും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് വ്യക്തമാക്കി.

മാണിയോട് അയിത്തമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഈയിടെ നടത്തിയ പ്രസ്താവനയ്‌ക്കെതിരായാണ് ജനതാദള്‍ (എസ്) രംഗത്തെത്തിയിരിക്കുന്നത്. മാണിയോട് അയിത്തമില്ലെന്ന് പറഞ്ഞതിന് ശേഷം പന്ന്യന്‍ പിന്നീടിത് തിരുത്തി. അസാന്‍മാര്‍ഗിക രീതിയിലൂടെ സര്‍ക്കാരിനെ താഴെയിറക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :