കോയമ്പത്തൂരില്‍ ‘പറക്കും പാമ്പിനെ’ കണ്ടെത്തി

കോയമ്പത്തൂരിനടുത്ത് കലമ്പാളയത്ത് നിന്നും ‘പറക്കും പാമ്പിനെ’ കണ്ടെത്തി. വരണ്ട പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ‘ക്രൈസോപെലിയ’ എന്ന ഇനത്തെയാണ് കണ്ടെത്തിയത്. സാധാരണഗതിയില്‍ കമ്പോഡിയ, വിയറ്റ്നാം, ശ്രീലങ്

പറക്കും പാമ്പ്, കോയമ്പത്തൂര്, ക്രിസോപെലിയ, കലമ്പാലയം Flying snake, Coimbatore, Chrysopelea, Kalampalayam
കോയമ്പത്തൂര്| rahul balan| Last Updated: വ്യാഴം, 24 മാര്‍ച്ച് 2016 (16:51 IST)
കോയമ്പത്തൂരിനടുത്ത് കലമ്പാളയത്ത് നിന്നും ‘പറക്കും പാമ്പിനെ’ കണ്ടെത്തി.
വരണ്ട പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ‘ക്രൈസോപെലിയ’ എന്ന ഇനത്തെയാണ് കണ്ടെത്തിയത്. സാധാരണഗതിയില്‍ കമ്പോഡിയ, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. വളരെ വിരളമായി ഇന്ത്യയിലും ഇതിനെ കാണാറുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച
വെങ്കിടേശന്‍ എന്ന കൃഷിക്കാരനാണ് ഒരു മരത്തില്‍ നിന്നും പറന്ന് മറ്റൊരു മരത്തിലേക്ക് കടക്കുന്ന പാമ്പിനെ കണ്ടത്. ഉടനെ തന്നെ പ്രദേശത്ത് തന്നെയുള്ള പാമ്പുപിടുത്തക്കാരനെ
വെങ്കിടേശന്‍ വിവരമറിയിച്ചു. മൂന്ന് മണിക്കൂറോളം നടന്ന പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടിക്കുകയും ചെയ്തു. പിന്നീട് പാമ്പിനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.

കറുത്ത പാടുകളില്‍ കാണപ്പെടുന്ന ‘പറക്കും പാമ്പിന്’ നിലം തൊടാതെ ഇരുപതടിയോളം പറക്കാന്‍ കഴിവുണ്ട്. പാമ്പിനെ പിന്നീട് പുതുപ്പതി കാട്ടില്‍ തുറന്നുവിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :