കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല; തരൂരിന് രാജിയല്ലാതെ മറ്റ് വഴികളില്ല
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറിവരികയാണ്. സുനന്ദ ആത്മഹത്യ ചെയ്തതാകാം എന്ന് അന്വേഷണ സംഘം കരുതുന്നിണ്ടെങ്കിലും കൊലപാതക സാധ്യതയും തള്ളിക്കളയാനാകില്ല എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇതോടെ ശശി തരൂരിന് മന്ത്രിക്കസേരയ്ക്ക് ഇളക്കം തട്ടുകയാണ്. തരൂരിന് കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാനാവില്ല എന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന.
കോണ്‍ഗ്രസ് നേതാക്കളുടെ കാര്യമായ പിന്തുണയും തരൂരിന് ലഭിക്കില്ല എന്നാണ് സൂചന. പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തരൂരിനെ തുണയ്ക്കുന്നത് ഗുണം ചെയ്യില്ല എന്ന് പാര്‍ട്ടിയ്ക്കറിയാം. തരൂര്‍ വീണ്ടും ജനവിധി തേടാതിരിക്കാനുള്ള ചരടുവലികളും തുടങ്ങിക്കഴിഞ്ഞു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തരൂരിനെതിരെ കേസെടുക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗാര്‍ഹിക പീഡന നിരോധനനിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തേക്കും. എങ്ങനെ സംഭവിച്ചാല്‍ തരൂരിന് രാജിയല്ലാതെ മറ്റുവഴികള്‍ ഇല്ല.
സുനന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് മുമ്പും തരൂരിന് മന്ത്രിസ്ഥാനം നഷ്ടമായത്. സുനന്ദയുമായ ബന്ധമുള്ള കമ്പനിക്ക് ഐപിഎല്ലില്‍ അംഗത്വം ലഭിക്കുന്നതിന് തരൂര്‍ സ്വാധീനം ചെലുത്തിയെന്ന വിവാദമാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. മന്ത്രിസ്ഥാനം രാജിവച്ചശേഷമാണ് തരൂര്‍-സുനന്ദ വിവാഹം നടന്നത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സഹമന്ത്രിസ്ഥാനത്തിലൂടെ അദ്ദേഹം തിരിച്ചെത്തി.
ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.