ഭാര്യയെ തെറിവിളിച്ചതിന് സുഹൃത്ത് കുത്തിക്കൊന്നു

അമരവിള| WEBDUNIA|
PRO
PRO
ഭാര്യയെ തെറിവിളിച്ച ദേഷ്യത്തില്‍ ഭര്‍ത്താവ് സുഹൃത്തിനെ കുത്തിക്കൊന്നു. അമരവിള ചരുവിളാകം പുത്തന്‍ വീട്ടില്‍ സുലൈമാന്‍ (50) എന്നയാളാണ്‌ മീന്‍ കത്തി കൊണ്ടുള്ള കുത്തേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് നെയ്യാറ്റിന്‍കര പടവിള ചന്തയിലായിരുന്നു സംഭവമുണ്ടായത്. മരിച്ച സുലൈമാനും സുഹൃത്തായ കണിയാകുളം കുളത്തിന്‍കര നിസാര്‍ (ചെമ്പന്‍ നിസര്‍) എന്നിവര്‍ മീന്‍കച്ചവടക്കാരാണ്‌. ഇരുവരും ചേര്‍ന്ന് മദ്യപിച്ച വേളയില്‍ സുലൈമാന്‍ നിസാറിന്‍റെ ഭാര്യയെ തെറിവിളിച്ചതിനെ തുടര്‍ന്ന് മീന്‍ കത്തിയെടുത്ത് സുലൈമാനെ വയറ്റിലും നെഞ്ചിലുമായി ആറു തവണ കുത്തുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ നിസാറിനെ ഉടന്‍ തന്നെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സുലൈമാന്‍ സംഭവ സ്ഥലത്തു തന്നെ ചോര വാര്‍ന്ന് മരിക്കുകയാണുണ്ടായിരുന്നു.

എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് നിസാര്‍ ഇരുമ്പ് ഗ്രില്ലില്‍ തലകൊണ്ടിടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :