കോണ്‍ഗ്രസില്‍ ഭാരവാഹിത്വത്തിനു പ്രായപരിധി നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പദ്ധതി. കോണ്‍ഗ്രസില്‍ പുതിയ നേതൃനിരയെ കൊണ്ടുവരാനാണു ഈ നീക്കം. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയിലാണ് രാഹുല്‍.
മുതിര്‍ന്ന നേതാക്കളെ പാടെ അവഗണിക്കാതെ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനുള്ള ചര്‍ച്ചകളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.
പി സി സി അധ്യക്ഷന്മാരുടെ പ്രായം മുപ്പത്തിയഞ്ചു മുതല്‍ അറുപത്തിയഞ്ചുവരെയെ ആകാവൂ. അവര്‍ക്ക് കീഴ്ഘടകങ്ങളില്‍ പതിനഞ്ചു വര്‍ഷം പ്രവര്‍ത്തന പരിചയം അഭികാമ്യമാണ്. ജില്ലാ പ്രസിഡന്റിനു പ്രായം മുപ്പത്തിയഞ്ചിനും അമ്പത്തിയഞ്ചിനും മധ്യേയാകണം. പ്രാദേശിക തലത്തില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. ബ്ലോക്ക് പ്രസിഡന്റിനു പ്രായപരിധി മുപ്പത്തിയഞ്ചിനും അന്‍പതിനും മധ്യേ ആകണം. പ്രാദേശിക തലത്തില്‍ മൂന്നു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയവും വേണം തുടങ്ങിയവയാണ് രാഹുല്‍ നല്‍കിയ നിര്‍ദേശങ്ങള്‍.
എന്‍ എസ് യുവിനും യൂത്ത് കോണ്‍ഗ്രസ്സിനും പുറകെ കോണ്‍ഗ്രസിലും പുതിയ ശൈലി നടപ്പാക്കാന്‍ ഒരുങ്ങുകയാണു രാഹുല്‍.