കോടതിവിധി മുന്‍നിര്‍ത്തി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോടതിവിധി മുന്‍നിര്‍ത്തി സിപിഎം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി ഉണ്ടാകുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും ചര്‍ച്ചചെയ്യുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. കോടതി വിധിയെ മാനിക്കുന്നുവെന്നും ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അപ്പീല്‍ പോകുമെന്നും ഇ പി ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികരിച്ചിരുന്നു.

ടിപി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു സിപിഎം പ്രാദേശിക നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതി വിധിച്ചത്.

എട്ടാം പ്രതി സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് ജയസുര വീട്ടില്‍ കെസി രാമചന്ദ്രന്‍ (52), പതിനൊന്നാം പ്രതി സിപിഎം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ വടക്കെയില്‍ വീട്ടില്‍ മനോജ് എന്ന ട്രൗസര്‍ മനോജ് (45), പതിമൂന്നാം പ്രതി സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് പികെ കുഞ്ഞനന്തന്‍ (60) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇവര്‍ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :