മധ്യകൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സിയാല്‍ദ മേഖലയില്‍ ആണ് അപകടം ഉണ്ടായത്.
മാര്‍ക്കറ്റിലെ ആറ് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ 3:50 ഓടെയാണ് തീ കണ്ടത്. ഈ സമയം ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
18 ഓളം ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
പൊള്ളലേറ്റവരെ വിവിധ ആശുപത്രികളിളേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. നിരവധി കടകളും പ്ലാസ്റ്റിക്, പേപ്പര്‍ ഗോഡൌണുകളും ഈ കെട്ടിടത്തിലുണ്ട്.