ഇന്ത്യാ-പാകിസ്ഥാന്‍ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനായിരുന്നു വിജയം. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പാകിസ്ഥാന് പരമ്പര സ്വന്തമാക്കാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തേത് ജീവന്‍ മരണ പോരാട്ടമാണ്. ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ, അതിനാല്‍ ടീം സമ്മര്‍ദ്ദത്തിലാണെന്ന് ക്യാപ്റ്റന്‍ ധോണി സമ്മതിക്കുന്നു. വളരെ ചെറിയൊരു പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുന്നത് ഉചിതമല്ല. ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം മികച്ചതല്ലെന്ന് ധോണി പറഞ്ഞു. ബാറ്റ്സ്മാന്മാര്‍ ഫോമിലെത്തേണ്ട സമയമായെന്നും സ്ഥിരതയാര്‍ന്ന പ്രകടനമാണ് വേണ്ടതെന്നും ധോണി പറഞ്ഞു.
ആദ്യ മത്സരത്തില്‍ ധോണി സെഞ്ച്വറി നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല. മറ്റ് ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടതായിരുന്നു കാരണം.
ഉച്ചയ്ക്ക് 12 മണിക്ക് കളി ആരംഭിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ധോണി പറഞ്ഞു.