കൈപ്പത്തി ചിഹ്നം: റായിക്ക് ജോഷിയുടെ പിന്തുണ

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 12 മെയ് 2014 (14:17 IST)
പോളിംഗ് ബൂത്തില്‍ കൈപ്പത്തി ചിഹ്നം ധരിച്ചെത്തിയ സംഭവത്തില്‍ വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി.

ചിഹ്നം ധരിച്ചെത്തിയ നടപടിയെ വലിയ കാര്യമായി കാണേണ്ടതില്ല എന്ന് ജോഷി പറഞ്ഞു. എല്ലാവരും തങ്ങളുടെ കൈകള്‍ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോവാറുണ്ട്. അത് മുറിച്ചു മാറ്റണം എന്നു പറഞ്ഞാല്‍ സാദ്ധ്യമാണോ എന്നും വാരണാസായിലെ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി കൂടിയായ ജോഷി ചോദിച്ചു. മോഡിക്കു മണ്ഡലം വിട്ടുനല്‍കിയ ജോഷി ഇത്തവണ കാണ്‍പൂരിലാണ് മത്സരിക്കുന്നത്.

രാവിലെ വോട്ടു ചെയ്യാന്‍ എത്തിയപ്പോഴാണ് താന്‍ ധരിച്ചിരുന്ന കുര്‍ത്തയില്‍ കൈപ്പത്തി ചിഹ്നം ധരിച്ച് അജയ് റായ് എത്തിയത്. തുടര്‍ന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കമ്മിഷന്‍ കേസെടുക്കാനും നിര്‍ദ്ദേശിച്ചു. അതിനിടെയാണ് റായിയെ അപ്രതീക്ഷിതമായി പിന്തുണച്ച് ജോഷിയുടെ വരവ്. ഇത് ബിജെപി വൃത്തങ്ങളില്‍ അമ്പരപ്പ് ഉളവാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :