കേരളത്തെയും കോണ്‍ഗ്രസ് മുക്തമാക്കുകയാണ് ലക്‌ഷ്യമെന്ന് അമിത് ഷാ

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 19 മെയ് 2015 (13:04 IST)
കേരളത്തെയും കോണ്‍ഗ്രസ് മുക്തമാക്കുകയാണ് ലക്‌ഷ്യമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരുവനന്തപുരത്ത് ബി ജെ പിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെയും കോണ്‍ഗ്രസ് മുക്തമാക്കുകയാണ് ലക്‌ഷ്യം. ലക്ഷ്യം. അതിനായി കേരളം അടുത്ത തെരഞ്ഞെടുപ്പില്‍ വിധി എഴുതണം. അഴിമതി സര്‍ക്കാരിന്റെ നാലാം വാര്‍ഷികമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

മോഡി സര്‍ക്കാരിനെതിരെ ഒരു ആരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മോഡിക്ക് വലിയ സ്വീകരണമാണ് വിദേശരാജ്യങ്ങളില്‍ ലഭിക്കുന്നത്. മോഡിക്ക് വിദേശരാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകരണം രാജ്യത്തെ ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകരണമാണെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ യുവാക്കള്‍ക്കും നഴ്സുമാര്‍ക്കും ആവശ്യത്തിന് തൊഴില്‍ സാഹചര്യമില്ലെന്നും ഇരുമുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും അതിന് മാറ്റമുണ്ടായിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അതിന് മാറ്റം വരുത്താന്‍ ബി ജെ പിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോരിച്ചൊരിയുന്ന മഴയത്ത് ആയിരുന്നു അമിത് ഷാ പ്രസംഗിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ താല്‍ക്കാലികമായുണ്ടാക്കിയ പ്രത്യേക വേദിയിലായിരുന്നു അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :