കേന്ദ്രാനുമതിയില്ലാതെ തീവ്രവാദ കേസുകള്‍ പിന്‍വലിക്കരുതെന്ന് കോടതി നിര്‍ദ്ദേശം

ലഖ്നോ| WEBDUNIA|
PRO
PRO
കേന്ദ്രാനുമതിയില്ലാതെ തീവ്രവാദ കേസുകള്‍ പിന്‍വലിക്കരുതെന്ന് അഖിലേഷ് യാദവ് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം. അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചാണ് തീവ്രവാദ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന് നിര്‍ദേശിച്ചത്. കേസുകളില്‍ ഭൂരിഭാഗവും കേന്ദ്ര നിയമപ്രകാരം ഫയല്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ കേന്ദ്രത്തിന്‍്റെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കരുതെന്നാണ് കോടതി നിര്‍ദേശം.

വാരണസിയിലെ സങ്കട്മോചക് ക്ഷേത്രത്തിലുണ്ടായ ബോംബ് സ്ഫോടനമുള്‍പ്പെടെയുള്ള കേസുകളില്‍ വിചാരണ നേരിടുന്ന 19 പേര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിനെതിരെയുള്ള കോടതി വിധി വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സമാജ്വാദിപാര്‍ട്ടിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :