ന്യൂഡല്‍ഹി: |
WEBDUNIA|
Last Modified ഞായര്‍, 10 ഫെബ്രുവരി 2013 (17:51 IST)
PRO
PRO
ഇനി സംസ്ഥാനത്തെ ജലാശയങ്ങളിലും വിമാനമെത്തും. അത്ഭുതപ്പെടേണ്ട, കേരളത്തിന്‍െറ ടൂറിസം മേഖലക്ക് പുതിയ കുതിപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ‘സീ പ്ളെയിന്‍’ സര്‍വീസിന് കേന്ദ്രാനുമതിയായി. വെള്ളത്തിനു മീതെയും പറന്നിറങ്ങാവുന്ന വിമാനം ഉപയോഗിച്ചുള്ള സര്‍വീസാണ് സീ പ്ളെയിന്‍.
ഇതുസംബന്ധിച്ച് കേരളം സമര്‍പ്പിച്ച അപേക്ഷയനുസരിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയം ‘സീ പ്ളെയിന്‍’ സര്‍വീസിന് തത്ത്വത്തില്‍ അനുമതി നല്‍കിയതായി കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ അഷ്ടമുടി, പുന്നമട, ബോള്‍ഗാട്ടി, കുമരകം, ബേക്കല്‍ എന്നീ അഞ്ച് ടൂറിസം കേന്ദ്രങ്ങളിലായിരിക്കും സീ പ്ളെയിന്‍ സര്‍വീസ് ഉണ്ടാവുക.
ഇതിനായി വിമാനങ്ങള്‍ക്ക് വെള്ളത്തില്‍ പറന്നിറങ്ങാവുന്ന തരത്തിലുള്ള വാട്ടര്‍ എയറോഡ്രോമുകള്‍ ഇവിടങ്ങളില്‍ നിര്‍മിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രമാക്കിയാവും ‘സീ പ്ളെയിന്‍’ സര്‍വീസുകള്‍. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനുകീഴിലുള്ള പവന്‍ഹാന്‍സ് കോര്‍പറേഷന്‍ നടത്തിയ സാധ്യതാപഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ‘സീ പ്ളെയിന്‍’ സര്‍വീസ് തുടങ്ങാന്‍ കേരളം കേന്ദ്രാനുമതി തേടിയത്.