കൊല്‍ക്കത്ത ഫ്‌ളൈ ഓവര്‍ ദുരന്തം ദൈവത്തിന്റെ പ്രവര്‍ത്തിയെന്ന്‌ കരാറുകാരന്‍

കൊല്‍ക്കത്ത ഫ്‌ളൈ ഓവര്‍ ദുരന്തം ദൈവത്തിന്റെ പ്രവര്‍ത്തിയെന്ന്‌ നിര്‍മാണ കരാറുകാരന്‍. കഴിഞ്ഞ 27 വര്‍ഷമായി ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നും നിര്‍മാണ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ കെ

കൊല്‍ക്കത്ത, മമത ബാനര്‍ജി Kolkkatha, Mamatha Banarji
കൊല്‍ക്കത്ത| rahul balan| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (20:46 IST)
കൊല്‍ക്കത്ത ഫ്‌ളൈ ഓവര്‍ ദുരന്തം ദൈവത്തിന്റെ പ്രവര്‍ത്തിയെന്ന്‌ നിര്‍മാണ കരാറുകാരന്‍. കഴിഞ്ഞ 27 വര്‍ഷമായി ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നും നിര്‍മാണ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ കെ പന്തുരംഗ റാവു പറഞ്ഞു.

സംഭവ സമയം ഫ്‌ളൈ ഓവറിന് ഊന്നല്‍ കൊടുത്തിരുന്ന സ്റ്റേപ്പുകളെല്ലാം തകരുകയും തുടര്‍ന്ന്‌ ബാക്കിയുള്ള ഭാഗം നിലം പതിക്കുകയുമായിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നെന്നും റാവു പറഞ്ഞു. ഫ്‌ളൈ ഓവര്‍ ദുരന്തത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു ഇയാള്‍.

രണ്ട്‌ കിലോമീറ്റര്‍ നീളമുള്ള ഫ്‌ളൈ ഓവറിന്റെ നിര്‍മാണം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തുടങ്ങിയത്. ഫെബ്രുവരിക്ക്‌ മുമ്പായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്‌ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, നിര്‍മ്മാണത്തിനെടുത്ത കാലതാമസവും നിര്‍മ്മാണപ്പിഴവുമാണ് അപകടത്തിന് കാരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :