കെജ്‌രിവാള്‍ നല്ല ഐറ്റം ഗേള്‍, കുമാര്‍ വിശ്വാസ് കോമാളി

മുംബൈ| WEBDUNIA| Last Modified വെള്ളി, 24 ജനുവരി 2014 (13:40 IST)
PTI
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്ല ഒരു ഐറ്റം ഗേള്‍ ആണെന്ന് ശിവസേന. ശിവസേനയുടെ വക്താവ് സാമ്നയാണ് കെജ്‌രിവാളിനെ ഐറ്റം ഗേളിനോട് ഉപമിച്ചത്.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഭരിക്കുന്നതിലും നന്നായി ബോളിവുഡിന്റെ ഐറ്റം ഗേള്‍ രാഖി സാവന്ത് ഭരിക്കുമെന്നും സാമ്ന പരിഹസിച്ചു. ആം ആദ്മി പാര്‍ട്ടിയിലെ കോമാളിയാണ് കുമാര്‍ വിശ്വാസെന്നും വക്താവ് പരിഹസിച്ചു.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അരവിന്ദ് കെജ്‌രിവാളിനെ ഭ്രാന്തനായ നേതാവാണെന്ന് പരിഹസിച്ചിരുന്നു. ഇതിന് തൊട്ട് പിന്നിലാണ് അടുത്ത പരിഹാസ വര്‍ഷവുമായി ശിവസേന നേതാവ് രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :