കൊല്‍ക്കത്ത|
BIJU|
Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (19:48 IST)
കൂട്ടുകാരുമൊത്ത് ബെര്‍ത്ത്‌ഡേ ആഘോഷത്തില്‍ പങ്കെടുത്തിയ യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഖോംഗ്സിത്
ക്ലാര ബന്‍ഷ റായ്(22) എന്ന എയര്‍ഹോസ്റ്റസാണ് മരിച്ചത്.
കൊല്‍ക്കത്ത എയര്‍പോര്‍ട്ടിനടുത്തുള്ള സ്വന്തം ഫ്ലാറ്റിന്‍റെ പുറത്താണ് ക്ലാരയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജഡം കിടന്നിരുന്നത്.
ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് അവരില്‍ ആരുടെയോ ജന്‍മദിനം ആഘോഷിക്കുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചതെന്ന് കരുതുന്നു.
ക്ലാരയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോര്‍ട്ടത്തിലൂടെയേ മരണകാരണം വ്യക്തമാകൂ. സംഭവം നടക്കുമ്പോള്‍ ക്ലാരയും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് സംശയിക്കുന്നു.