കൂടുതല്‍ സ്വാതന്ത്രം വേണം: സിബി‌ഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
അന്വേഷണങ്ങള്‍ക്ക് വേഗത കൂട്ടാന്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

സ്വയംഭരണാവകാശ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിബിഐയ്ക്ക് കേസന്വേഷണത്തില്‍ പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐയുടെ അധികാരങ്ങള്‍ പരിമിതമാണ്, കൂടുതല്‍ സ്വാതന്ത്രം നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഡയറക്ടറുടെ സര്‍വീസ് കാലാവധി മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിക്കുക, പെഴ്‌സനല്‍ മന്ത്രാലയം വഴിയല്ലാതെ കേന്ദ്രമന്ത്രിമാരെ നേരിട്ട് സമീപിക്കാന്‍ അനുവാദം നല്‍കുക എന്നിവയാണ് പതിനാല് പേജു വരുന്ന സത്യവാങ്മൂലത്തിലുള്ള മറ്റ് നിര്‍ദേശങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :