കുട്ടികള്‍ക്കൊപ്പം ഒബാമയും നൃത്തംചവിട്ടി

മുംബൈ| WEBDUNIA| Last Modified ഞായര്‍, 7 നവം‌ബര്‍ 2010 (10:55 IST)
മുംബൈയിലെ ഹോളി നെയിം ഹൈസ്കൂള്‍ കുട്ടികള്‍ക്കൊപ്പം ഒബാമയും ഭാര്യ മിഷേലും ദീപാവലി തകര്‍ത്താഘോഷിച്ചു! കുട്ടികളുടെ നൃത്തപരിപാടികളിലുടനീളം തലയാട്ടി കൈയ്യടിച്ച് തികച്ചും ഉല്ലാസത്തോടെയാണ് യുഎസ് പ്രസിഡന്റ് പങ്കെടുത്തത്.

സ്കൂളില്‍ കുട്ടികള്‍ക്കൊപ്പം ദീപം കൊളുത്തി ആഘോഷത്തില്‍ പങ്കുചേരുക എന്നതായിരുന്നു ഒബാമയുടെ മുന്‍‌കൂട്ടി നിശ്ചയിച്ച കാര്യപരിപാടി. എന്നാല്‍, കുട്ടികള്‍ നൃത്തം ആരംഭിച്ചപ്പോള്‍ യുഎസ് പ്രസിഡന്റിനും ഭാര്യയ്ക്കും കൂടുതല്‍ സമയം നിയന്ത്രിച്ചു നില്‍ക്കാനായില്ല.

നൃത്തപരിപാടി അവസാനിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്കൊപ്പം കൂടിയ മിഷേലിനൊപ്പം അവര്‍ വീണ്ടും ചുവടുകള്‍ വച്ചു. മിഷേല്‍ വളരെ വേഗം ഇന്ത്യന്‍ നൃത്തച്ചുവടുകളെ അനുകരിച്ചത് കാഴ്ചക്കാരുടെ ഇടയിലിരുന്ന കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എന്നാല്‍, നൃത്തം‌ചെയ്യുന്നതിന് വേണ്ടി കുട്ടികള്‍ ഒബാമയുടെ കൈപിടിച്ചപ്പോള്‍ എതിര്‍പ്പൊന്നും പറയാതെ അദ്ദേഹം സന്തോഷത്തോടെ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു.

പിന്നീട് ഒബാമയും മിഷേലും കുട്ടികളും ചേര്‍ന്ന് വേദിയില്‍ നൃത്തച്ചുവടുകള്‍ വച്ചത് എല്ലാവര്‍ക്കും ആഹ്ലാദവും ഒപ്പം അമ്പരപ്പും നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :