AISWARYA|
Last Modified ശനി, 20 മെയ് 2017 (09:05 IST)
കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ. ജാർഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് വ്യാഴാഴ്ച രാത്രിയിൽ മൂന്നു പേരെകൂടി ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച സരട്കേല ഖർസാവവോം ജില്ലയിലെ രാജ്നഗറിലായിരുന്നു ഏറ്റവും ഒടുവിലായി അക്രമം അരങ്ങേറിയത്. അക്രമണത്തില്‍ വൃദ്ധയായ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ തല്ലിക്കൊന്നവരുടെ എണ്ണം ഒമ്പതു ദിവസത്തിനിടയില്‍ എട്ടായി.