യുവതികളെ വില്‍ക്കുന്ന ചന്ത; ആവശ്യക്കാരില്‍ ഏറെയും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വൃദ്ധന്മാര്‍

സ്ത്രീകളെ വില്‍ക്കുന്ന ചന്ത; ആവശ്യക്കാരില്‍ ഏറെയും വൃദ്ധന്മാര്‍

Aiswarya| Last Updated: ബുധന്‍, 10 മെയ് 2017 (14:33 IST)
ജോലിയും ശമ്പളവും വാഗ്ദാനം നല്‍കി മനുഷ്യക്കടത്ത് വ്യാപകമാകുന്നു. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

മനുഷ്യക്കടത്തിന് പിന്നാലെ പെണ്‍‌വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരുമാണ് യൂറോപ്യന്‍ യുവതികളുടെ വലിയ ആവശ്യക്കാര്‍. വൃദ്ധന്മാരാണ് കൂടുതലായും ആവശ്യക്കാരായി ഇവിടെ എത്തുന്നത്. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണിത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് ഇവര്‍ സ്ത്രീകളെ കൊണ്ട് വരുന്നത്. അങ്ങനെ കൊണ്ട് വരുന്ന സ്ത്രീകളെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഗ്യാംഗുകളും ലൈംഗിക ചൂഷണത്തിന് ഇരയാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :