കിഡ്നി കച്ചവടം; യുവാവ് ആത്മഹത്യ ചെയ്തു

കാണ്‍പുര്‍| WEBDUNIA|
PRO
കിഡ്നി നല്‍കിയ ശേഷം വാഗ്ദാനം നല്‍കിയ പണവും ജോലിയും ലഭിക്കാത്തതുമൂലം 46കാരന്‍ വിഷം കഴിച്ച് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍‌പുരിലാണ് സംഭവം.

മെഡിക്കല്‍ ടെക്നീഷ്യനായ ആനന്ദ് സ്വരൂപാണ് ആത്മഹത്യ ചെയ്തത്. കാണ്‍‌പുരിലെ റാവത്‌പുര്‍ ബസ് സ്റ്റാന്‍ഡിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ നിന്നുമാണ് ആത്മഹത്യയുടെ കാരണം വ്യക്തമാകുന്നത്.

കത്തില്‍ തന്റെ കുടുംബ സുഹൃത്തായ നാഗേന്ദ്ര സ്വരൂപിനെയും കുടുംബത്തെയുമാണ് മരണത്തിന് ഉത്തരവാദികളായി ചിത്രീകരിച്ചിരിക്കുന്നത്. 2011ല്‍ നാഗേന്ദ്ര ആനന്ദിനോട് ഒരു കിഡ്നി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പകരം ഒരു വലിയ തുകയും ഉറപ്പുള്ള ജോലിയും വാഗ്ദാനം നല്‍കുകയും ചെയ്തു.

എന്നാല്‍ കിഡ്നി നല്‍കിയശേഷം ആനന്ദിന് വാഗ്ദാനം ചെയ്ത പണമോ ജോലിയോ നാഗേന്ദ്ര നല്‍കിയില്ല, കൂടാതെ ഇയാളെ അകറ്റി നിര്‍ത്തുവാനും ശ്രമിച്ചു. എന്നാല്‍ ഇതെല്ലാം കള്ളമാ‍ണെന്നാണ് നാഗേന്ദ്ര പറയുന്നത്. കിഡ്നി വാങ്ങിയത് സത്യമാണെന്നും പക്ഷേ താന്‍ ഒരു വാഗ്ദാനവും നല്‍കിയില്ലെന്നും നാഗേന്ദ്ര പറഞ്ഞു.

ആനന്ദിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നാഗേന്ദ്രക്കും കുടുംബത്തിനുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :