കാവേരിയില്‍ ഇറങ്ങിയ വിദേശികളെ മുതലകള്‍ ആക്രമിച്ചു?

രാമനഗര| WEBDUNIA|
PRO
PRO
കാവേരി നദി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാണാതായ രണ്ട് വിദേശികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ആഴ്ച കാണാതായ ബ്രിട്ടിഷ് പൌരന്മാരില്‍ ഇയാന്‍ ടര്‍ട്ടനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ വച്ചാണ് മൃതദേഹം കണ്ടെത്തിയത്.

അമേരിക്കന്‍ കമ്പനിയായ ടെന്നേക്കോ ഓട്ടോമോട്ടീവില്‍ എഞ്ചിനീയറാണ് മരിച്ച ടര്‍ട്ടണ്‍. കമ്പനിയുടെ ചെന്നൈ ഓഫിസില്‍ ആയിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇയാളുടെ സുഹൃത്തായ മൈക്ക് ഈസ്റ്റണിനെ ഇനിയും കണ്ടെത്താനായിട്ടില്ല.

വിദേശികളെ മുതലകള്‍ ആക്രമിച്ചതായിരിക്കാം എന്നാണ് സംശയിക്കുന്നത്. കാവേരി നദിയില്‍ മുതലകള്‍ നിറഞ്ഞ ഭാഗത്താണ് ഇവര്‍ ഇറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :