കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ഫരീദബാദ്| WEBDUNIA|
PRO
കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് ക്രൂരമായ കൊലപാതകവും ആത്മഹത്യയും അരങ്ങേറിയത്.

ഫരീദാബാദിലെ അര്‍ജോണ്ട പ്രദേശത്താണ് സംഭവം. പ്രദേശവാ‍സിയായ മുകേഷാണ് കാമുകിയായ പതിനെട്ടുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഒരു ബില്‍ഡിങ്ങിലെ ഇരു വീടുകളിലാണ് മുകേഷും പെണ്‍കുട്ടിയും താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം മുകേഷിനെ കാണാന്‍ പെണ്‍കുട്ടി വീട്ടില്‍ എത്തി. ഇത് ബില്‍ഡിംഗ് ഓണര്‍ കണ്ടിരുന്നു. എന്നാല്‍ അകത്ത് പോയ പെണ്‍കുട്ടി ഏറെ വൈകിയിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് ഓണറും പ്രദേശവാസികളും വീടിന്റെ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു.

വാതില്‍ തുറന്ന ഇവര്‍ക്ക് കഴുത്തറുത്തനിലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയും കൂടാതെ സമീപത്തെ റൂമില്‍ തൂങ്ങിയ നിലയില്‍ മുകേഷിനെയുമാണ് കാണാന്‍ സാധിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

പ്രണയത്തിനിടയിലുള്ള പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ ഭാഷ്യം. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുജനങ്ങള്‍ക്ക് വിട്ടുകൊടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :