കാമുകനെ സ്വന്തമാക്കാന്‍ യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞു
ചെന്നൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കാമുകനെ വിവാഹം ചെയ്യാന്‍ യുവതി രണ്ട് വയസുകാരിയായ മകളെ കിണറ്റിലെറിഞ്ഞു കൊന്നു. നിത്യയാണ്(29) തന്റെ മകളായ ജ്യോതിയെ(2) കിണറ്റിലെറിഞ്ഞ് കൊന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ പ്രദേശത്താണ് ഈ ക്രൂര സംഭവം നടന്നത്.
ശിവഗംഗ സ്വദേശിനിയായ നിത്യ, ദിവസ ജോലിക്കാരനായ കറുപ്പയ്യയുടെ ഭാര്യയാണ്. രണ്ട് വയസുകാരിയായ ജ്യോതി ഇവരുടെ ഒരേയൊരു മകളാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നിത്യ നഗരത്തിലെ ബേക്കറി ജോലിക്കാരനായ രാമസ്വാമിയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് നിത്യ രാമസ്വാമിയോടൊപ്പമാണ് താമസിച്ചിരുന്നത്. നിത്യ രാമസ്വാമിയെ വിവാഹം കഴിക്കുന്നതിന് വീട്ടുകാരുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 11-ന് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിക്കുകയായിരുന്നു.
എന്നാല്‍ വിവാഹത്തിന് തന്റെ കുഞ്ഞ് തടസമാകുമെന്ന് കരുതിയ നിത്യ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം തന്റെ ബന്ധുവായ കമലാവേനിയെ അറിയിച്ചിരുന്നു. എന്നാല്‍ നീചമായ ഈ തീരുമാനം തെറ്റാണെന്ന് കമലാവേനി ഉപദേശിച്ചെങ്കിലും നിത്യ ഇത് ചെവിക്കൊണ്ടില്ല.
ആളൊഴിഞ്ഞ സമയത്തിന് വേണ്ടി കാത്തിരുന്ന നിത്യ കുഞ്ഞിനെ വീട്ടില്‍ നിന്നും കുറെ അകലെ 70 അടി താഴ്‌ചയുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. വീട്ടില്‍ മടങ്ങിവന്ന നിത്യ കമലാവേനിയോട് കുഞ്ഞിനെ കൊന്നവിവരം അറിയിക്കുകയായിരുന്നു. കമലവേനി ശബ്ദമുണ്ടാക്കി പ്രദേശവാസികളെ വിളിച്ച് കിണറിന് സമീപം എത്തിയെങ്കിലും വളരെ ആഴമുള്ള കിണറ്റില്‍ കുഞ്ഞ് മുങ്ങിപോയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് കുട്ടിയെ വെളിയില്‍ എടുത്തത്.
കൊലപാതകം പുറത്ത് അറിഞ്ഞതോടെ നിത്യ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിത്യയെ കണ്ടെത്തിയത്. പൊലീസ് നിത്യയെ റിമാന്‍ഡ് ചെയ്ത് കോയമ്പത്തൂര്‍ സെന്റല്‍ ജയിലില്‍ അടച്ചു.