കസബിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ന്യുഡല്‍ഹി| ശ്രീകലാ ബേബി|
PRO
PRO
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്‌മല്‍ കസബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചേക്കും. വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടു ഫെബ്രുവരി 14-നായിരുന്നു കസബിന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മുബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ ഏക ഭീകരന്‍ കസബിനെ 2010 മേയിലാണ് വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വര്‍ഷം ബോംബൈ ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. വിചാരണ ശരിയായ രീതിയിലല്ല നടന്നതെന്നും കസബ് ഗൂഡാലോചനയില്‍ പങ്കാളിയല്ലെന്നും കസബിന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :