ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വ്യാഴം, 15 ജൂണ്‍ 2017 (11:24 IST)
കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം അതിന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലായ് 11നാണ് ഈ കേസ് വീണ്ടും പരിഗണിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ടശേഷം നടപടിയെടുക്കാം എന്ന നിലപാടാണ് കോടതി കൈക്കൊണ്ടത്. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന ആവശ്യവും കോടതി തള്ളി. ഓള്‍ ഇന്ത്യ ജാമിയത്തുല്‍ ഖുറേഷ് ആക്ഷന്‍കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി, മലയാളിയായ സാബു സ്റ്റീഫന്‍ എന്നിവരാണ് ഇത്തരമൊരു ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.