ബിജെപിക്ക് കടുത്ത തിരിച്ചടി; കശാപ്പ് നിയന്ത്രണത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി

കശാപ്പ് നിയന്ത്രണത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി

   cow slaughter , meghalaya assembly , BJP , congress , Narendra modi , RSS , cow , കന്നുകാലി , കന്നുകാലി കശാപ്പ് , മോദി , ബിജെപി , നരേന്ദ്ര മോദി , മേഘാലയ , കുൾ സാങ്മ
ഷില്ലോങ്| jibin| Last Modified തിങ്കള്‍, 12 ജൂണ്‍ 2017 (19:08 IST)
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ
നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് സഭ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിന്റെ പുതിയ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മുഅഭിപ്രായപ്പെട്ടു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ വലിയ പ്രതിഷേധം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു മേഘാലയ. നേരത്തെ കേരളാ നിയമസഭയും ഇത്തരത്തില്‍ പ്രമേയം പാസാക്കിയിരുന്നു.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് കശാപ്പ് നിയന്ത്രണം. കേന്ദ്രസർക്കാർ ഉത്തരവ് സാധ്യതകള്‍ ഇല്ലാതാക്കിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :