കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നശിച്ചത് 17,550 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
2009 മുതല്‍ 2012 കാലഘട്ടത്തില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൌണുകളില്‍ നശിച്ചത് 17,546 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍. വിവരാവകാശ പ്രവര്‍ത്തകന്‍ ദേവ് ആഷിഷ് ഭട്ടചാര്യ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്
ആഷിഷ് ഭട്ടചാര്യയ്ക്ക് ലഭിച്ച മറുപടിയില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയത് 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഇത്രയും ഭക്ഷ്യധാന്യങ്ങള്‍ നഷ്ടമായതെന്നാണ്. 7,185 ടണ്‍ ഗോതമ്പും 6,905 ടണ്‍ അരിയും നഷ്ടമായിട്ടുണ്ട്
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഒരാള്‍ക്ക് 250 ഗ്രാം ഭക്ഷ്യധാന്യമാണ് വേണ്ടതെന്നും ഇങ്ങനെ നോക്കിയാല്‍ നഷ്ടമാകുന്നത് ഏഴ് കോടി ജനങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷ്യധാന്യമാണ് നശിക്കുന്നതെന്നും ഭട്ടാചാര്യ പറഞ്ഞു.
2009-12 കാലഘട്ടത്തില്‍ 2300 ടണ്‍ ഭക്ഷ്യധാന്യമാണ് ബംഗാളില്‍ നഷ്ടമായത്. പഞ്ചാബില്‍ 2223 ടണ്‍ ഭക്ഷ്യധാന്യം നഷ്ടമായി. ഹരിയാനയില്‍ 6 ടണും പഞ്ചാബില്‍ 2.5 മില്യണ്‍ ടണ്‍ ഭക്ഷ്യസാധനങ്ങള്‍ പാടത്തുതന്നെ കിടക്കുന്നതായും അദ്ദേഹം പറയുന്നു.
ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള സ്ഥലമില്ലാത്തതാണ് ഇവ നശിക്കാന്‍ കാരണം. സംരക്ഷിക്കാന്‍ സ്ഥലമില്ലാത്തതുമൂലം വര്‍ഷത്തില്‍ 44,000 കോടിയുടെ ഭക്ഷ്യധാന്യങ്ങള്‍ നഷ്ടമാകുന്നതായി ഭക്ഷ്യവകുപ്പ് മന്ത്രി ശരത് പവാര്‍ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു.