കളളപ്പണം നിക്ഷേപിച്ചവരില്‍ ലീലാവതിയും

ന്യൂഡല്‍ഹി:| WEBDUNIA|
PRO
PRO
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂട്ടത്തില്‍ മുംബൈയിലെ ലീലാവതി ആശുപത്രി ഉടമകളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. പ്രബോധ് കിരിതിലാല്‍ മേത്ത, രഷ്മി കിരിതിലാല്‍ മേത്ത എന്നീ സഹോദരന്മാര്‍ ട്രസ്റ്റികളായാണ് ലീലാവതി ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ മക്കളായ ചേതന്‍, ഭവിന്‍ എന്നിവരും ട്രസ്റ്റികളായുണ്ട്. വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ച് തെഹല്‍കയും സി എന്‍ എന്‍-ഐ ബി എന്നും ഈയിടെ പുറത്തുവിട്ട പട്ടികയില്‍ മേത്ത കുടുംബാഗങ്ങളുടെ പേരുകളും ഉണ്ടായിരുന്നു.

മേത്ത കുടുംബത്തിനു വിദേശത്ത് കോടികളുടെ നിക്ഷേപമുണ്ടെന്നാണു റിപ്പോര്‍ട്ട്. ലീഷ്റ്റെന്‍സ്റ്റിയനിലെ എല്‍ജിടി ബാങ്കിലാണു നിക്ഷേപത്തില്‍ ഭൂരിഭാഗവും. ബെല്‍ജിയം കേന്ദ്രീകരിച്ച് നടത്തിയ വജ്ര വ്യാപാരത്തിലൂടെയായിരുന്നു ഇവര്‍ കോടികള്‍ ഉണ്ടാക്കിയത്. ഒമ്പതു കൊല്ലമായി ഇവര്‍ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായാണ് സൂചന.

2002- 2010 കാലയളവില്‍ ആശുപത്രിയിലേക്ക് മരുന്നുകളും ഫാര്‍മസി ഉപകരണങ്ങളും വാങ്ങിയ 500 കോടിയുടെ ഇടപാടില്‍ 250 കോടിയുടെ വെട്ടിപ്പു നടത്തിയെന്നാണു റിപ്പോര്‍ട്ട്.

ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തതിന് ചേതന്‍ മേത്ത ഇസ്രായേലില്‍ പിടിയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :