93 മണിക്കൂര്‍ പാടി, ആശുപത്രിയിലായി

നാഗ്പൂര്‍| WEBDUNIA|
നാഗ്പൂരുകാരനായ സുനില്‍ വാഗ്‌മെയര്‍ പാടി, ഒന്നും രണ്ടും മണിക്കൂറല്ല തുടര്‍ച്ചയായി 93 മണിക്കൂറും 20 മിനിറ്റും! പാടിപ്പാടി ആരോഗ്യനില വഷളായ വാഗ്‌മെയറെ അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

തുടര്‍ച്ചയായി 101 മണിക്കൂര്‍ പാടി ചരിത്രം സൃഷ്ടിക്കുന്നതിനാണ് വാഗ്‌മെയര്‍ ലക്‍ഷ്യമിട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം വൈകിട്ട് അദ്ദേഹത്തിന്റെ ഡോക്ടറുടെ ഉപദേശപ്രകാരം ആശുപത്രിയിലാക്കുകയായിരുന്നു. നാല് ദിവസം നീണ്ട ഗാനസപര്യ അങ്ങനെ അവസാനിച്ചു.

ജനുവരി മൂന്നിന് ആരംഭിച്ച ഗാനാലാപനത്തില്‍ പ്രശസ്ത പാട്ടുകാരന്‍ മുഹമ്മദ് റാഫി ആലപിച്ച മിക്കഗാനങ്ങളും ഉള്‍പ്പെട്ടിരുന്നു.

വാഗ്‌മെയറുടെ പാട്ടിന്റെ വീഡിയോ ഗിന്നസ് അധികൃതര്‍ക്ക് അയച്ചുകൊടുത്ത് ആധികാരികമായ റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് വാഗ്‌മെയറിന്റെ ലക്‍ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :