കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സുപ്രീംകോടതി ഉത്തരവ് ഭേദഗതി ചെയ്യണം: സിബിഐ

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സുപ്രീംകോടതി ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട അപേക്ഷ സമര്‍പ്പിച്ചു. അഴിമതിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മറ്റാരുമായും പങ്കുവെക്കരുതെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ അനുവദിക്കണമെന്നും അന്വേഷണസംഘത്തെ പുനഃസംഘടിപ്പിക്കണമെന്നും സിബിഐയുടെ അപേക്ഷയില്‍ പറയുന്നു.

അഴിമതിക്കേസില്‍ സിബിഐയുടെ അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത് ഡല്‍ഹി പൊലീസിന്റെ പ്രത്യേക നിയമപ്രകാരമാണ്. അതിനാല്‍ സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിന്റെ ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരുമായി പങ്കുവെക്കാന്‍ അനുവദിക്കാത്ത പക്ഷം അന്വേഷണത്തിന്റെ സാധ്യത ചോദ്യം ചെയ്യപ്പെടുമെന്ന് അപേക്ഷയില്‍ പറയുന്നു. സിബിഐ പ്രോസിക്യൂട്ടര്‍മാരുമായും മറ്റു കോടതികളുമായും അന്വേഷണ റിപ്പോര്‍ട്ട് പങ്കുവെയ്ക്കന്‍ അനുവദിക്കണമെന്നും അന്വേഷണ സംഘത്തെ 33ല്‍ നിന്ന് 34 ആക്കി പുനസംഘടിപ്പിക്കണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്.

കല്‍ക്കരിപ്പാട അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയതിനും സര്‍ക്കാരുമായി പങ്കു വെച്ചതിനും സിബിഐയെ നേരത്തെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലല്ലാതെ മറ്റാരുമായി പങ്കു വെയ്ക്കരുതെന്നും അന്വേഷണ സംഘത്തെ മാറ്റരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :