പഞ്ചാബില്‍ ഡല്‍ഹി മോഡല്‍ മാനഭംഗം: അക്രമികളില്‍ 2 സ്ത്രീകളും

ചണ്ഡീഗഡ്| WEBDUNIA|
PRO
PRO
ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ ഞെട്ടലില്‍ നിന്ന് മോചനം നേടും മുമ്പെ മറ്റൊരു സമാനസംഭവം കൂടി. പഞ്ചാബില്‍ ചണ്ഡീഗഡിനടുത്ത് ഭട്ടിന്‍ഡയിലാണ് യുവതി കൂട്ടമാനഭംഗത്തിന് ഇരയായത്. യുവതിയെ ആക്രമിച്ച സംഘത്തില്‍ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉണ്ട് എന്നാണ് വിവരം.

26-കാരിയായ നഴ്സിനെയാണ് അക്രമിസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.
മയക്കുമരുന്നു കുത്തിവച്ച് രണ്ട് ദിവസം പീഡിപ്പിച്ച ശേഷം ഭട്ടിന്‍ഡ-ദാബാവാലി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

മോഗ ഗ്രാമത്തില്‍ നിന്നുള്ള യുവതി വെള്ളിയാഴ്ച ചണ്ഡീഗഡില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന
യുവതിയോട് വഴി ചോദിക്കാനെന്ന വ്യാജേന കാറില്‍ വന്ന സംഘം സമീപിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ തന്നെ ബലംപ്രയോഗിച്ചു കാറിലേക്കു വലിച്ചുകയറ്റി എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

കൂട്ടമാനഭംഗം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. വഴിയാത്രക്കാരാണ് യുവതിയെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി അവരെ ആശുപത്രിയിലേക്ക് മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :