കര്‍ണാ‍ടകയില്‍ ഡോക്ടര്‍മാരുടെ രാജി ഭീഷണി

ബാംഗ്ലൂര്‍| WEBDUNIA|
ശമ്പള വര്‍ധന ആവശ്യപ്പെട്ട് കര്‍ണാടകയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ രാജിഭീഷണി മുഴക്കി. ബാംഗ്ലൂരിലേയും മറ്റ് ജില്ലകളിലേയും 4000 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയത്.

തീരുമാനമറിയിക്കാന്‍ ഒക്ടോബര്‍ 14 വരെ ഡോക്ടര്‍മാരുടെ സംഘടന സമയം അനുവദിച്ചിട്ടുണ്ട്. ശമ്പള വര്‍ധനവിനൊപ്പം ഒഴിഞ്ഞുകിടക്കുന്ന 2000 പോസ്റ്റുകള്‍ നികത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ശമ്പളം 18500 രൂപയില്‍ നിന്ന് 35000 രൂപയാക്കണമെന്നാണ് ആവശ്യം. സമരം മൂലം സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :