സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ 28അംഗ മന്ത്രിസഭ രൂപീകരിച്ചു. ഇതില്‍ 20 പേര് ക്യാബിനറ്റ് മന്ത്രിമാരാണ്. രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ വെച്ച് ഗവര്‍ണര്‍ എച്ച് ആര് ഭരദ്വാജ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യ മന്ത്രിസഭായോഗം വിധാന്‍സൗധയില്‍ ചേര്‍ന്നു
രണ്ട് മലയാളികളും കര്‍ണാടക മന്ത്രിസഭയിലേക്കെത്തിയിട്ടുണ്ട്. കെജെ ജോര്‍ജ്, യുടി ഖാദര്‍ എന്നിവരാണ് മന്ത്രിസഭയിലെ മലയാളികള്‍.
അഴിമതി ആരോപണം നേരിടുന്നവരെ മന്ത്രിമാരാക്കാതിരിക്കാന് സിദ്ധരാമയ്യക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ബിജെപി സര്‍ക്കാരിന്റെ അഴിമതി ചൂണ്ടിക്കാട്ടി മികച്ച പ്രതിച്ഛായയുള്ളവരാകണം മന്ത്രിമാരാകേണ്ടതുയെന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. മന്ത്രിമാരുടെ അന്തിമ പട്ടിക സോണിയാഗാന്ധി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. 13നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
പുതിയ മന്ത്രിമാര്‍: 1. ആര്‍വി ദേശ്പാണ്ഡെ, 2. രാമലിംഗറെഡ്ഡി, 3.ടിബി ജയചന്ദ്ര, 4.എച്ച്കെ പാട്ടീല്‍, 5. ശ്രീനിവാസ് പ്രസാദ്, 6. ഖുമുറുല് ഇസ്ലാം, 7. അംബരീഷ്, 8.പ്രകാശ് ഹുക്കേരി, 9. കെജെ ജോര്‍ജ്, 10. രാമനാഥ റായ്, 11.വിനയ് കുമാര്‍ സൊറക്കി, 12. ശിവരാജ് തങ്കദഗി, 13.ഷമന്നൂര്‍ ശിവശങ്കരപ്പ, 14.എച്ച്എസ് മഹാദേവ പ്രസാദ്, 15. ശരണ പ്രകാശ്, 16. എച്ച്സി മഹാദേവപ്പ, 17.ബാബുറാവു ചിഞ്ചാസൂര്, 18.എംബി പാട്ടീല്‍, 19. യുടി ഖാദര്‍, 20. സതീഷ് ജാര്‍ക്കിഹോളി, 21. എച്ച് ആഞ്ജനേയ, 22. കെ അഭയ് ചന്ദ്ര ജെയിന്, 23. കൃഷ്ണ ബൈരെ ഗൗഡ, 24. കിമാനെ രത്നാകര്‍, 25. ഉമാശ്രീ, 26. ദിനേഷ് ഗുണ്ടുറാവു, 27. സന്തോഷ് ലാഡ്, 28. പിജി പരമേശ്വര നായര്‍. (ഇതില്‍ ദിനേഷ് ഗുണ്ടു റാവു ഉള്‍പ്പെടെ എട്ടു പേര് സഹമന്ത്രിമാരാണ്. ഇനി അഞ്ചു പേരുടെ ഒഴിവു കൂടിയുണ്ട്)