കമല്‍ഹാസന് പത്മഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പത്മപുരസ്കാരം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ചലച്ചിത്രതാരം കമല്‍ഹാസന് പത്മഭൂഷണ്‍. ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ കെ രാധാകൃഷന് പത്മഭൂഷണും മറ്റ് ആറ് മലയാളികള്‍ പദ്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, പ്രമുഖ ഗൈനക്കോളജിസ്റ്റായ സുഭദ്രാ നായര്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ എം സി ദത്തന്‍, കലാമണ്ഡലം സത്യഭാമ, സ്‌ക്വാഷ് താരം ദീപികാ പളളിക്കല്‍, ബോളിവുഡ് നടി വിദ്യാ ബാലന്‍ എന്നിവരാണ് പത്മശ്രീ അവാര്‍ഡിനര്‍ഹരായത്.
അന്തരിച്ച വിഖ്യാത സംഗീതജ്ഞന്‍ ഭുപന്‍ ഹസാരികയ്ക്കും സിഎസ്ഐആര്‍ മുന്‍ ഡയറക്ടര്‍ ഡോ ആര്‍. മഷേല്‍കറിനും യോഗ ഗുരു ബികെഎസ് അയ്യങ്കാറിനും പത്മവിഭൂഷണ്‍ ലഭിച്ചു. ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ്, ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദ്, സാഹിത്യകാരന്‍ റസ്കിന്‍ ബോണ്ട്, ജസ്റ്റിസ് ജെഎസ് വര്‍മ്മ(മരണാനന്തരം) അടക്കം 25 പ്രമുഖര്‍ പത്മഭൂഷണിന് അര്‍ഹരായി.