ഓട്ടോ ഡ്രൈവര്‍ അമേരിക്കക്കാരിയായ ഭാര്യയെ കുത്തിക്കൊന്നശേഷം ജീവനൊടുക്കി

ആഗ്ര| WEBDUNIA| Last Modified ശനി, 22 ഫെബ്രുവരി 2014 (11:25 IST)
PRO
ഓട്ടോഡ്രൈവറെ പ്രണയിച്ച് വിവാഹംകഴിച്ച വിദേശ യുവതിക്ക് ദാരുണാന്ത്യം. അമേരിക്കന്‍ സ്വദേശിയായ യുവതിയെ ഓട്ടോക്കാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ചാണ് ഇദ്ദേഹം മരിച്ചത്. അമേരിക്കയില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയായ എറിന്‍ വൈറ്റെന്ന കിരണ്‍ ശര്‍മ്മയാണ്(35) ഓട്ടോയില്‍വെച്ച് ഭര്‍ത്താവ് ബണ്ടിശര്‍മ എന്ന അശോകിന്റെ കുത്തേറ്റുമരിച്ചത്.

ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഓട്ടോയില്‍നിന്നും പുറത്തേക്കിട്ട ശര്‍മ സഞ്ജയ് നഗറിലെ വീട്ടിലേക്ക് മടങ്ങി. നേരെ മുറിയടച്ച് പാചകവാതകസിലിണ്ടര്‍ പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. അമേരിക്കയില്‍നിന്നുള്ള വിനോദസഞ്ചാരസംഘത്തിനൊപ്പം സന്ദര്‍ശിച്ചപ്പോഴാണ് എറിന്‍ വൈറ്റ് ബണ്ടി ശര്‍മയെ കണ്ടുമുട്ടുന്നത്. ഇരുവരും വൈകാതെ പ്രണയത്തിലാവുകയായിരുന്നു.

ബണ്ടി ശര്‍മ നേരത്തേ വിവാഹിതനായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചതിന്റെ പേരില്‍ കുറച്ചുകാലമായി കുടുംബകലഹമുണ്ടായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :