ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിന് ബച്ചനും

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ലോകം കാത്തിരിക്കുന്ന ഒളിമ്പിക്സ് മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കമാകും. ബോളിവുഡിന്റെ മഹാനടന്‍ അമിതാഭ് ബച്ചനും ലണ്ടന്‍ ഒളിമ്പിക്സില്‍ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഒളിമ്പിക്സ് ദീപശിഖയേന്താന്‍ താനുമുണ്ടാവും എന്ന് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ന് റിലേ ടീമിനൊപ്പമാണ് ബച്ചന്‍ വഹിക്കുക. തനിക്കും രാജ്യത്തിനും ഇത് അഭിമാന മുഹൂര്‍ത്തമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബച്ചന്‍ മാത്രമല്ല, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഒളിമ്പിക്സിനുണ്ടാവും. ഉത്ഘാടന ചടങ്ങിനുള്ള മ്യൂസിക് ടീമിലാണ് റഹ്മാന്‍ ഉള്ളത്. പഞ്ചാബി ട്രാക്ക് ആണ് അദ്ദേഹം ഒരുക്കുന്നത്. ഇളയരാജ ഒരുക്കിയ ഒരു ഗാനത്തിന്റെ ട്രാക്കും ചടങ്ങിന് മാറ്റ് കൂട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :