ഒളിക്യാമറാ ദൃശ്യങ്ങളെ രാഷ്ട്രീയ ആയുധമാക്കി മോഡിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
അമിത്ഷാക്കെതിരായ കേസ് അട്ടിമറിക്കാന്‍ ബിജെപി നേതാക്കള്‍ ഇടപെട്ടുവെന്ന ഒളിക്യാമറാ ദൃശ്യങ്ങളെ രാഷ്ട്രീയ ആയുധമാക്കി നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസ്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മോഡി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകന് വിശ്വാസ്യത ഇല്ലെന്ന് ബിജെപി പ്രതികരിച്ചു.
തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വേണ്ടി രേഖപ്പെടുത്താത്ത വക്കാലത്ത് കൈക്കലാക്കാന്‍ ബിജെപി നേതാക്കളായ പ്രകാശ് ജാവദേക്കാര്‍, ഭൂപേന്ദ്രയാദവ്, രാംലാല്‍ എന്നിവര്‍ ശ്രമിച്ചുവെന്നായിരുന്നു അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ പുഷ്പശര്‍മ്മ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളിലെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പുഷ്പശര്‍മ്മ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്.
ഇതിനിടെയാണ് ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മാധ്യമ സമ്മേളനം നടത്തിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ ബിജെപി നേതാക്കളുടെ ഇടപെടല്‍ വ്യക്തമാണെന്നും മോഡിക്കാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2005ലെ സെഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കൊലപ്പെടുത്തിയതിന് സാക്ഷിയാണ് തുളസി റാം പ്രജാപതി. ഇയാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചു എന്നാണ് കേസ്.