ഒറീസയില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു

ഭുവനേശ്വര്‍| WEBDUNIA| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2013 (10:07 IST)
PTI
ഒറീസയില്‍ 14 മാവോയിസ്റ്റുകളെ ദൌത്യ സേന വധിച്ചു. ഒറീസയിലെ മല്‍ക്കന്‍ഗിരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി പൊലീസ് പ്രത്യേക ദൗത്യസേനയുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. ഛത്തീസ്ഗഡ് അതിര്‍ത്തിയിലായിരുന്നു സംഭവം. മല്‍ക്കന്‍ഗിരി എസ്പി അഖിലേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും സ്ഫോടകവസ്തു ശേഖരവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്ത് ഒളിച്ചിരിക്കുന്ന മറ്റ് മാവോയിസ്റ്റുകള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉന്നതാധികാരികള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :