ഒറീസ എംഎല്‍എയ്ക്ക് മോചനം

ഭുവനേശ്വര്‍| WEBDUNIA|
PTI
PTI
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ബി ജെ ഡി എംഎല്‍എ ജിന ഹിക്കാക്കയ്ക്ക് ഒരു മാസത്തിന് ശേഷം മോചനം. വ്യാഴാഴ്ച അതിരാവിലെയാണ് മാവോയിസ്റ്റുകള്‍ അദ്ദേഹത്തെ മോചിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഭാര്യ കൌസല്യ, അഭിഭാഷകന്‍ നിഹാര്‍ പട്നായിക് എന്നിവരുടെ സാന്നിധ്യത്തില്‍ അജ്ഞാതസ്ഥലത്തുവച്ചാണ് ഹിക്കാക്കയെ മോചിപ്പിച്ചത്. ഹിക്കാക്ക എംഎല്‍എ സ്ഥാനം രാജിവയ്ക്കാനാണ് സാധ്യത.

കഴിഞ്ഞ ദിവസം ഹിക്കാക്കയെ മാവോയിസ്റ്റുകളുടെ ‘പ്രജാ കോടതി‘യില്‍ ഹാജരാക്കി. തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു. ബിജെഡിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാമെന്നും അദ്ദേഹം സമ്മതിച്ചു എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ ധാരണയായത്. ഹിക്കാക്കയെ വിട്ടയക്കുന്നതിനായി കടുത്ത നിബന്ധനകളായിരുന്നു മാവോയിസ്റ്റുകള്‍ ആദ്യം ഒറീസ സര്‍ക്കാരിന് മുന്നില്‍ വച്ചത്. എന്നാല്‍ എല്ലാ‍വരെയും അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹത്തെ മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹിക്കാക്കയ്ക്ക് തന്റെ തെറ്റുകള്‍ ബോധ്യപ്പെട്ടു എന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി.

37-കാരനായ ഹിക്കാക്കയെ മാര്‍ച്ച് 24-നാണ് കോരാപുട്ട് ജില്ലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :