ശെല്‍‌വരാജ് ഒരുങ്ങിത്തന്നെ; പ്രചാരണം തുടങ്ങി!

നെയ്യാറ്റിന്‍കര| WEBDUNIA|
PRO
PRO
രാജിവച്ച എംഎല്‍എ ആര്‍ ശെല്‍വരാജ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങി. നെയ്യാറ്റിന്‍‌കരയില്‍ മത്സരിക്കുമെന്നും തനിക്ക് യു ഡി എഫ് പിന്തുണയുണ്ടാകുമെന്നും ശെല്‍‌വരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രചാരണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. യോഗങ്ങളില്‍ രാഷ്ട്രീയ വിശദീകരണമാണ് നടത്തുന്നത്. സി പി എമ്മിന്റെ ജീര്‍ണ്ണത തുറന്നുകാട്ടുമെന്നാണ് ശെല്‍‌വരാജ് വ്യക്തമാക്കിയിരിക്കുന്നത്. തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വോട്ട് എന്ന രീതിയിലായിരിക്കും പ്രചാ‍രണം. ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ തനിക്ക് തുണയാവുമെന്നും ശെല്‍‌വരാജ് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

സി പി എം വിട്ടവര്‍ ആണ് ശെല്‍‌വരാജിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :