അഹമ്മദാബാദ്|
VISHNU N L|
Last Updated:
ചൊവ്വ, 28 ഏപ്രില്‍ 2015 (16:53 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ് നേപ്പാള്‍ ഭക്ഷ്യ ദൌര്‍ലഭ്യത്തില്‍ വലയുകയാണെന്നും വെള്ളത്തിനും ഭക്ഷണത്തിനും തീവിലയാണ് നല്‍കേണ്ടി വരുന്നതെന്നും അവിടെ വിന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു. ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ ആര്‍ക്കും ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു കുപ്പിവെള്ളം ലഭീകണമെന്നുണ്ടെങ്കില്‍ 320 രൂപയെങ്കിലും നല്‍കേണ്ടിവരുമെന്നും ഭക്ഷണത്തിനായി ബിസ്കറ്റ് വാങ്ങാമെന്ന് വിചാരിച്ചാല്‍ അതിന് സ്വര്‍ണത്തിനേക്കാള്‍ വിലയാണ് ഈടാക്കുന്നതെന്നും തിരികെ എത്തിയവര്‍ പറയുന്നു.
ഭൂകമ്പത്തേത്തുടര്‍ന്ന് നേപ്പാളിലെ ഭൂരിഭാഗം കടകളും തകര്‍ന്നിരുന്നു. തുറന്നിരുന്ന കടകളില്‍ സാധനങ്ങള്‍ മിനിട്ടുകള്‍കൊണ്ട് തീരുകയും ചെയ്തു, ഇതാണ് വെള്ളത്തിനും സാധനങ്ങള്‍ക്കും ഇത്രയും
വില ഉയരാന്‍ കാരണം. അതിനുപിന്നലെ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുകയുമാണ്. നേപ്പാളിലെ ഭൂകമ്പത്തില്‍ 10,000 പേര്‍ കൊല്ലപെട്ടുകാണുമെന്നാണ് നേപ്പാള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ നേതൃത്വത്തില്‍ കരസേനയും, ദുരന്ത നിവാരണ സേനയും വ്യോമസേനയും സയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.