ഒമ്പതടി നടക്കും, പിന്നെ നിൽക്കും, വീണ്ടും നടക്കും; ഇത് ജയലളിത സ്റ്റൈൽ !

ഒമ്പത് ജയലളിതയ്ക്ക് എന്നും ഭാഗ്യനമ്പർ

Jayalalitha, Nine, Tamilnadu, Paneer Selvam, Ajith, Sasikala, ജയലളിത, തമിഴ്‌നാട്, മുഖ്യമന്ത്രി, പനീർ സെൽവം, അജിത്, ശശികല
Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (20:39 IST)
നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതിനുപോലും ഒരു കണക്കുണ്ടായിരുന്നു. ഒമ്പതടി നടന്നശേഷം അൽപ്പസമയം നിൽക്കും. വീണ്ടും നടക്കും. ഇതായിരുന്നു രീതി. എന്നാൽ ഇത് ഒരു സ്റ്റൈലിന് വേണ്ടി വെറുതെ സൃഷ്ടിച്ച ഒരു രീതിയല്ല. ഭാഗ്യനമ്പരായ ഒമ്പതിന് നൽകിയ അമിതപ്രാധാന്യമായിരുന്നു ഇതിന് പിന്നിൽ. എല്ലാ കാര്യങ്ങളും ഒമ്പത് എന്ന നമ്പരിൻറെ ഭാഗ്യവുമായി ചേർന്നുവരുമ്പോൾ വിജയമാകുമെന്ന് ജയലളിത വിശ്വസിച്ചിരുന്നു.

യഥാർത്ഥത്തിൽ ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖർക്കൊക്കെ ഈശ്വരവിശ്വാസം കുറവാണ്. എന്നാൽ ജയലളിതയുടെ കാര്യത്തിൽ അത് നേരെ തിരിച്ചായിരുന്നു. വിശ്വാസം വന്നുപോയാൽ പിന്നെ അതിൽ അന്ധമായി വിശ്വസിക്കും. ഒമ്പത് ഭാഗ്യനമ്പരാണെന്ന വിശ്വാസവും അത്തരത്തിലുള്ളതായിരുന്നു.

കാലം 2002. ആണ്ടിപ്പെട്ടി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം. തൻറെ അമ്പത്തിനാലാം പിറന്നാളിന് തെരഞ്ഞെടുപ്പ് ഫലം എത്തുന്ന രീതിയിൽ ജയലളിത ഫലപ്രഖ്യാപനം ക്രമീകരിച്ചു. അതിന് കാരണവുമുണ്ട്. അമ്പത്തിനാല് തന്നെ കാരണം. അഞ്ചും നാലും കൂട്ടിയാൽ ഒമ്പതാണല്ലോ!

ഫലം വന്നപ്പോൾ അത് ജയലളിതയുടെ വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തുന്നതായി. വൻ ഭൂരിപക്ഷത്തിനായിരുന്നു ജയലളിതയുടെ വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :