1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pinarayi Vijayan reached Chennai

മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു

ജയലളിത
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച രാജാജി ഹാളില്‍ എത്തിയാണ് പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചത്.
 
പിണറായി വിജയനെ കൂടാതെ സംസ്ഥാന ഗവര്‍ണര്‍ പി സദാശിവവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്തിമോപചാരം അര്‍പ്പിച്ചു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
അടുത്ത ലേഖനം
അമ്മയ്ക്ക് അശ്രുപൂജയുമായി തമിഴകം; മൃതദേഹം ദഹിപ്പിച്ചില്ല; മൃതദേഹം സംസ്കരിച്ചതിനു പിന്നില്‍ സങ്കടപ്പെടുത്തുന്ന ഒരു സത്യമുണ്ട്